വീട്ടുമുറ്റത്ത്​ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കൊ​ട്ടി​യൂ​ർ: വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കൊ​ട്ടി​യൂ​ർ വെ​ങ്ങ​ലോ​ടി സ്വ​ദേ​ശി മേ​മു​ട്ട​ത്ത് അ​ഖി​ലേ​ഷി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഒ​ന്ന​ര മാ​സം മു​മ്പ് ബൈ​ക്കി​ന്റെ താ​ക്കോ​ലും ഹെ​ൽ​മ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു. കേ​ള​കം എ​സ്.​ഐ ജാ​ൻ​സി മാ​ത്യു പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ത​ട​ത്തി​ൽ ജോ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റും കാ​ണാ​താ​യി. എ​ന്നാ​ൽ അ​ഖി​ലേ​ഷി​ന്റെ വീ​ടി​നു സ​മീ​പം റോ​ഡ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മ​റ്റ് മോ​ഷ​ണം പോ​യി. ഇ​രു​വ​രു​ടെ​യും പ​രാ​തി​യി​ൽ കേ​ള​കം പൊ​ലീ​സ് സി.​സി.​ടി.​വി കാ​മ​റ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Complaint that the bike parked in the front oh house was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.