ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിലുള്ള റോഡിലൂടെ മലിനജലം ഒഴുകുന്നു 

പഴശ്ശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുകുന്നതായി പരാതി

ഇ​രി​ട്ടി: ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന്റെ​യും എ​ക്സൈ​സ് ഓ​ഫി​സി​ന്റെ​യും സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ പ​ഴ​ശ്ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ശൗ​ചാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​താ​യി പ​രാ​തി. അ​സ്സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം​മൂ​ലം ഇ​തു​വ​ഴി മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും എ​ക്സൈ​സ് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും സ​മീ​പ വീ​ട്ടു​കാ​ർ​ക്കും ദു​ർ​ഗ​ന്ധം ​ദുരിതം തീർക്കുകയാണ്.

എ​ന്നാ​ൽ, എ​വി​ടെ നി​ന്നു​ള്ള ശൗ​ചാ​ല​യ​ത്തി​ലെ മ​ലി​ന​ജ​ല​മാ​ണ് ഒ​ഴു​കി​വ​രു​ന്ന​ത് എ​ന്നു​ള്ള​കാ​ര്യം ക​ണ്ടെ​ത്താ​നും പ​ഴ​ശ്ശി ജ​ലാ​ശ​യ​ത്തി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത് ത​ട​യാ​നും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

പ​ല​ത​വ​ണ നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​യി​ര​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​സ്രോ​ത​സ്സി​ലേ​ക്കാ​ണ് ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​ത്. ഇ​ത് പ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും ഇ​ട​യാ​കും.

Tags:    
News Summary - Complaint that sewage is flowing into Pazhassi reservoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.