എ.ഐ.സി.സി ജനറൽ സെക്രട്ടറിക്കെതിരെ പരാതി

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​പ​രാ​മ​ർ​ശം ന​ട​ത്തി​യ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​പ്പെ​രു​മാ​ളി​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കൂ​ടാ​ളി സ്വ​ദേ​ശി​യു​മാ​യ പി.​കെ. ബൈ​ജു​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കെ. ​സു​ധാ​ക​ര​നു​ൾ​​പ്പെ​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി എ​സ്.​പി ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​യി​രു​ന്നു വി​ശ്വ​നാ​ഥ​പ്പെ​രു​മാ​ളി​ന്റെ വി​വാ​ദ പ​രാ​മ​ർ​ശം.

സ്വ​പ്ന സു​രേ​ഷ് പി​ണ​റാ​യി വി​ജ​യ​ന്റെ ഗേ​ൾ​ഫ്ര​ണ്ടാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്റെ മു​ഖ്യ​ശ​ത്രു ന​രേ​​​ന്ദ്ര മോ​ദി​യ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ക​ലാ​പം അ​ഴി​ച്ചു​വി​ടാ​നാ​ണ് ഇ​ത്ത​രം വി​വാ​ദ പ​രാ​മ​ർ​ശ​മെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Complaint against AICC General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.