ചട്ടഞ്ചാല്‍ കുടുംബാരോഗ്യകേന്ദ്രം
ചട്ടഞ്ചാൽ: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസനപാതയില്‍ അണിചേര്‍ന്ന് ചട്ടഞ്ചാല്‍ എഫ്.എച്ച്.സിയും. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചട്ടഞ്ചാല്‍ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം നവംബര്‍ 24ന് അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നാടിന് സമര്‍പ്പിക്കും. ജില്ലയില്‍ തന്നെ മികച്ച നിലവാരവും ഒ.പിയിലെത്തുന്ന രോഗികള്‍ അധികവുമുള്ള ചട്ടഞ്ചാല്‍ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒരു കെട്ടിടം അത്യാവശ്യമായിരുന്നു. ദിവസവും ഡോക്ടറെ സന്ദര്‍ശിക്കാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെത്തുന്നത്.
കാസര്‍കോട് വികസന പാക്കേജും ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ചേര്‍ത്ത് 1.73 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മൂന്ന് ഒ.പി സെക്ഷന്‍, ലാബ്, ഫാര്‍മസി, നഴ്സിങ്, ഒബ്സര്‍വേഷന്‍, രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഏറെക്കാലത്തെ ആവശ്യമാണ് സഫലമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.