കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കണ്ണൂര്‍ ടൗണ്‍ എസ്.ഐ രജീവനും കണ്ണൂര്‍ ഡി.എച്ച്.ക്യുവിലെ എ.എസ്.ഐ ബിനു കൃഷ്ണനും സുഹൃത്ത് തന്സീറിനുമെതിരെ ടൗണ്‍ പൊലീസ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തു. കണ്ണൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റും കോര്പറേഷന് മുന്‍ കൗണ്‍സിലറുമായ രഞ്ജിത്ത് താളിക്കാവിനെ (50) മര്‍ദിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി 9.30ന് കണ്ണൂര്‍ കവിത ടാക്കീസിന് സമീപത്തെ തട്ടുകടക്കു മുന്നില്‍വെച്ചാണ് മഫ്തിയിലെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം കാരണമൊന്നുമില്ലാതെ ആക്രമിച്ചത്. തട്ടുകടയില്‍ ചായ കുടിക്കാന്‍ കാത്തുനിന്ന രഞ്ജിത്തിനെ തലക്കടിച്ച് വീഴ്ത്തി കാലുകൊണ്ട് ചവിട്ടുകയും തട്ടുകടയിലെ പ്ലേറ്റുകൊണ്ട് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ ആണെങ്കിലും പൊലീസ് കാന്റീനില്‍ ഫ്ലോര്‍ മാനേജരായി ജോലി ചെയ്യുന്ന രജീവന്‍ ഇന്ന് സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് ആക്രമണം നടത്തിയത്. എന്തിനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ ആക്രമിച്ചതെന്ന കാര്യത്തിൽ ദുരൂഹത മാറിയിട്ടില്ല. എ.എസ്.ഐ ബിനു കൃഷ്ണന് സര്‍വിസില്‍ പല തവണ ഗുരുതര കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനാണ്. കടുത്ത അച്ചടക്ക നടപടിക്ക് ഇതിന് മുമ്പും വിധേയനായിട്ടുണ്ട്. കണ്ണൂർ എ.സി.പി ഹരിപ്രസാദ്, ടൗൺ ഇൻസ്പെക്ടർ എസ്.ബി. കാശിനാഥ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.