അപകടത്തിൽ തകർന്ന ഒട്ടോറിക്ഷ
Posted On
date_range Updated On
date_range കാർ ബസിലും ഓട്ടോയിലും ഇടിച്ച് അപകടം
ചക്കരക്കല്ല്: കാർ കെ.എസ്.ആർ.ടി.സി ബസിലും ഓട്ടോയിലും ഇടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. മാച്ചേരി നമ്പ്യാർ പിടികക്കു സമീപം ശനി വൈകീട്ട് 6.15 നായിരുന്നു അപകടം. ചക്കരക്കൽ ഭാഗത്ത് നിന്ന് ഏച്ചൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വരികയായിരുന്ന ഓട്ടോയിലും ബസിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ മുഴപ്പാലയിലെ ഷജിൽ (30) നും യാത്രക്കാരനും പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.