സമീർ
Posted On
date_range Updated On
date_range വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
ചൊക്ലി: നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ശനിയാഴ്ച രാവിലെ 11.30 ഓടെ ഡാൻസാഫ് ടീമിൻന്റെയും ചൊക്ലി സർക്കിൾ ഇൻസ്പെക്ടർ രാഗേഷിന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കിഴക്കെ വയലിലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 508 ഗ്രാം കഞ്ചാവ് വീതിച്ചു പാക്ക് ചെയ്ത് വിൽക്കാനായി സൂക്ഷിച്ച 30 പോളിത്തീൻ കവർ,ത്രാസ് എന്നിവ പിടികൂടിയത്.വീട്ടുകാരനായ സമീർ (28) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.