മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പെ​ട്ടി​ക്ക​ട ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

മെഡിക്കൽ കോളജിനു സമീപം പെട്ടിക്കടക്ക് തീപിടിച്ചു

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിനടുത്ത് സർവിസ് റോഡരികിലെ പെട്ടിക്കട കത്തിനശിച്ചു. കടന്നപ്പള്ളിയിലെ സി. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് കത്തിയത്.

വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് കടക്ക് തീ പിടിച്ചത്. ഉടൻ പരിയാരം പൊലീസ് പയ്യന്നൂർ അഗ്നിരക്ഷാസേനയെ അറിയിക്കുകയും ഒരു യൂനിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി തീയണക്കുകയുംചെയ്തു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തായി ലോട്ടറി വിൽപന നടത്തുന്ന ബോക്സിനും കേടുപാടു പറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എൻ. മുരളിയുടെ നേതൃത്വത്തിൽ ജീവനക്കാരായ കെ.വി. വിപിൻ, ജിനോ ജോൺ, എം.എസ്. അഖിൽ, എസ്. ജിഷ്‌ണു എന്നിവർ ചേർന്നാണ് തീയണച്ചത്.

Tags:    
News Summary - Bunk Shop Near Medical College Gutted by Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.