ആര്യ ദക്ഷിൺ എസ്. നായർ, താരക് ദക്ഷിൺ എസ്. നായർ 

സഹോദരങ്ങൾ ദേശീയ ഫെൻസിങ്​ ചാമ്പ്യൻഷിപ്പിലേക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

ക​ണ്ണൂ​ർ: സ​ഹോ​ദ​ര​ങ്ങ​ൾ ദേ​ശീ​യ ഫെ​ൻ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഡ്ഹോ​ക് ക​മ്മി​റ്റി ഫോ​ർ ഫ്ര​ണ്ട്സ് കേ​ര​ള, തൃ​ശൂ​രി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.

ച​ക്ക​ര​ക്ക​ല്ലി​ൽ സ​ന്തോ​ഷി​െൻറ​യും അ​ധ്യാ​പി​ക​യാ​യ നി​ത​യു​ടെ​യും മ​ക്ക​ളാ​യ ആ​ര്യ ദ​ക്ഷി​ൺ എ​സ്. നാ​യ​ർ, താ​ര​ക് ദ​ക്ഷി​ൺ എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് സു​വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ണ്ണൂ​ർ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ​രി​ശീ​ല​നം.

ക​ണ്ണൂ​ർ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ, ആ​ലു​വ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. ആ​ര്യ ദ​ക്ഷി​ൺ എ​സ്. നാ​യ​ർ​ക്ക് 2020 -21ൽ ​ഒ​ഡി​ഷ​യി​ൽ ന​ട​ന്ന 22ാമ​ത് സ​ബ് ജൂ​നി​യ​ർ അ​ണ്ട​ർ -14 ഫെ​ൻ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തെ പ്ര​ധി​നി​ധാ​നം​ചെ​യ്​​ത്​ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​ബ്ജൂ​നി​യ​ർ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ ആ​ര്യ ദ​ക്ഷി​ണും അ​ണ്ട​ർ -10 വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ താ​ര​ക് ദ​ക്ഷി​ണും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും സെൻറ്​ മൈ​ക്കി​ൾ ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Tags:    
News Summary - Brothers selected to National Fencing Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.