വിവാഹ വീട്ടിനടുത്ത് ബോംബേറ്: ഒരാൾ കൂടി അറസ്റ്റിൽ

ക​ണ്ണൂ​ർ: തോ​ട്ട​ട പ​ന്ത്ര​ണ്ടു​ക​ണ്ടി റോ​ഡി​ലെ വി​വാ​ഹ വീ​ട്ടി​ന​ടു​ത്തു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഏ​ച്ചൂ​ർ പ​ന്നി​യോ​ട്ട് ഹൗ​സി​ൽ കി​ഴ​ക്കെ​പു​ര​യി​ൽ പി. ​രാ​ഹു​ൽ (28)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യെ ത​ല​ശ്ശേ​രി എ.​സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഏ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്, മി​ഥു​ൻ, ഗോ​കു​ൽ, ക​ട​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​നാ​ദ്, അ​രു​ൺ കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ക്ര​മം ന​ട​ത്തി​യ ഏ​ച്ചൂ​ർ സം​ഘ​ത്തി​ന് ബോം​ബ് നി​ർ​മാ​ണ​ത്തി​നാ​യി വെ​ടി​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ത്ത പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും അ​റ​സ്റ്റ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന സൂ​ച​ന.


Tags:    
News Summary - Bomber near wedding home: Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.