Posted On
date_range Updated On
date_range നാടോടി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്
കണ്ണൂർ: താഴെചൊവ്വയിൽ പ്രതിമകൾ വിൽക്കുന്ന നാടോടികൾ താമസിക്കുന്ന കൂരയിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. ചെറുപുഴ സ്വദേശി ഷൈബിൻ ജോസഫിനെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം.
പ്രതിമകൾ വിൽക്കാനെത്തിയ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തെത്തി ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തന്നെ യുവതിയുടെ ബന്ധുക്കൾ മർദിച്ചെന്നാരോപിച്ച് ഷൈജു നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.