പ​യ്യ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​നു​മോ​ദ​ന​വും

ല​ഹ​രി​മു​ക്ത കാ​മ്പ​യി​നും ഋ​ഷി​രാ​ജ് സി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുട്ടികളിലൊരു കണ്ണുവേണം -ഋഷിരാജ് സിങ്

പയ്യന്നൂർ: കുട്ടികളെ സ്വതന്ത്രരായി വളരാൻ അനുവദിക്കുന്നതിനോടൊപ്പം രക്ഷിതാക്കളുടെ കണ്ണ് എന്നും അവരിലുണ്ടാകണമെന്നും ഋഷിരാജ് സിങ്.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്ക് അനുമോദനവും പയ്യന്നൂർ സർവിസ് സഹകരണ ബാങ്കിന്റെ ലഹരിമുക്ത കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഋഷിരാജ് സിങ്.

ലഹരിമരുന്ന് ആദ്യതവണ ഉപയോഗിച്ചാൽതന്നെ കുട്ടിയെ സ്ഥിരമായി നിരീക്ഷിക്കുന്ന അമ്മക്കത് മനസ്സിലാകും.

എന്നാൽ, പലരും അത് ആദ്യഘട്ടത്തിൽ മൂടിവെക്കാൻ ശ്രമിക്കും. ഇത് കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുന്നതിനിടയാക്കുമെന്ന് തിരിച്ചറിയണം. പഠനത്തിന്റെ പേരിൽ രക്ഷിതാക്കൾ കുട്ടികളുടെമേൽ അനാവശ്യ സമ്മർദം ചെലുത്തുന്നത് ശരിയല്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.

ബാങ്ക് വകയായി എഴുപതോളം കുട്ടികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി.വി. നിഷ സ്വാഗതവും വി.പി. രാജൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - An eye on children - Rishiraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.