പ്രതീകാത്മക ചിത്രം

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണം ഉപേക്ഷിച്ച നിലയില്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. 35.4 ല​ക്ഷം രൂ​പ​യു​ടെ 674 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് പാ​സ​ഞ്ച​ര്‍ ടെ​ര്‍മി​ന​ല്‍ ബി​ല്‍ഡി​ങ്ങി​ല്‍ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു​ക്കു​ന്ന മു​റി​ക്കു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​സ്​​റ്റം​സ് സ്വ​ര്‍ണം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. നാ​ല്​ ഗു​ളി​ക മാ​തൃ​ക​യി​ലു​ള്ള പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍ണ​മാ​ണ് ല​ഭി​ച്ച​ത്.

ഞാ​യ​റാ​ഴ്​​ച ദു​ബൈ​യി​ല്‍നി​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​മ്പോ​ള്‍ ക​സ്​​റ്റം​സ് പി​ടി​യി​ലാ​കു​മെ​ന്ന ഭ​യ​ത്താ​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം.

ഉ​പേ​ക്ഷി​ച്ച​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​സ​ഞ്ച​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​ക്ക് ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍ ഇ. ​വി​കാ​സ് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Abandoned gold at Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.