25 കുപ്പി മദ്യവുമായി മൂന്നുപേർ പിടിയിൽ

തളിപ്പറമ്പ്: എക്സൈസ് പരിശോധനയിൽ 25 കുപ്പി മദ്യവും മദ്യം കടത്താനുപയോഗിച്ച ബൈക്ക് സഹിതം മൂന്ന് യുവാക്കൾ പിടിയിൽ. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ എം.വി. അഷ്റഫും സംഘവും പയ്യന്നൂർ-പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് 25 കുപ്പി മദ്യവും ബൈക്കും സഹിതം കാസർകോട് സ്വദേശികളായ സുരേശൻ, മധു, വിനോദ് എന്നിവർ പിടിയിലായത്. നിരന്തരമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്. സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. വിനേഷ്, കെ. ശരത്ത്, പി.ആർ. വിനീത് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.