Posted On
date_range Updated On
date_range ചരക്കു ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്ക്
കല്യാശ്ശേരി: ദേശീയപാതയിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്ത് സർവീസ് റോഡിൽ ചരക്ക് ലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇടിക്കിടയിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തെറിച്ചാണ് മിക്കവർക്കും പരിക്കേറ്റത്. എല്ലാവരും കണ്ണൂരിലേയും തളിപ്പറമ്പിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. വെള്ളിയാഴ്ച സന്ധ്യക്ക് ആറോടെയാണ് അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.