കണ്ണൂർ: 'എന്റെ കേരളം' മെഗാ എക്സിബിഷനിലെ കമേഴ്ഷ്യൽ, തീം സ്റ്റാളുകളിൽ 74.08 ലക്ഷം രൂപയുടെ വിറ്റുവരവ്. പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ മൂന്നിന് ആരംഭിച്ച സ്റ്റാളുകളിൽ എട്ടു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ വിൽപന വ്യവസായ വകുപ്പിന്റെ സ്റ്റാളുകളിലാണ്. 42.86 ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് ഇതുവരെ വിൽപന നടത്തിയത്. കൈത്തറി സ്റ്റാളുകളിൽനിന്ന് 34.65 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ ആറു ദിവസങ്ങളിലായി വിൽപന നടത്തി. കൈത്തറിയുടെ 19 സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എട്ടിന് 11.33 ലക്ഷം രൂപയുടെ വിൽപനയാണ് കൈത്തറിയിൽ നടന്നത്. വിഷു അടുത്തതിനാൽ തിരക്ക് ഇനിയും കൂടാനാണ് സാധ്യത. വ്യവസായ വകുപ്പിന്റെ 15 എം.എസ്.എം.ഇ സ്റ്റാളുകളിൽ നിന്നായി 8.2 ലക്ഷം രൂപ വരവ് ലഭിച്ചു. ശനിയാഴ്ച മാത്രമായി 1.82 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചു. കേരള ദിനേശിന്റെ സ്റ്റാളിൽനിന്നും 11.06 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെട്ട അഞ്ചു സ്റ്റാളുകളാണ് ദിനേശിനുള്ളത്. 10.75 ലക്ഷം രൂപയുടെ ഭക്ഷ്യ ഉൽപന്നങ്ങൾ ഫുഡ് കോർട്ടിൽനിന്നും ഇതുവരെ വിൽപന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.