റവന്യൂ അദാലത്തിൽ 73 പരാതികൾക്ക് പരിഹാരം

പയ്യന്നൂർ: കലക്ടർ എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫിസിൽ നടന്ന പയ്യന്നൂർ താലൂക്ക് തല റവന്യൂ അദാലത്തിൽ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച 73 പരാതികൾ തീർപ്പാക്കി. അദാലത്തിൽ 13 പേർ കലക്ടറെ നേരിട്ടുകണ്ട് പരാതി സമർപ്പിക്കുകയും ചെയ്തു. നേരിട്ട് പരാതി സമർപ്പിച്ച കേസുകളിൽ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം നൽകി. അദാലത്തിൽ കലക്ടർക്ക് പുറമെ തഹസിൽദാർ കെ. ബാലഗോപാലൻ, ഭൂരേഖ തഹസിൽദാർ എസ്.എൻ. അനിൽകുമാർ, കലക്ടറേറ്റിലെ എൽ സെക്ഷൻ സൂപ്രണ്ട് അരുൺകുമാർ, ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ പി.സുദീപ്, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് ആരംഭിച്ച അദാലത്ത് 12.30ന് അവസാനിച്ചു. മുഴുവൻ അപേക്ഷകരെയും കലക്ടർ നേരിട്ട് കേൾക്കുകയും പരിഹാരം നിർദേശിക്കുകയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.