തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അക്ഷയ് ചന്ദ്രന്റെ ഓൾറൗണ്ട് പ്രകടന മികവിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് ഏഴ് വിക്കറ്റിന് കണ്ണൂർ എസ്.എൻ കോളജിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എസ്.എൻ കോളജ് 44 ഓവറിൽ 151 റൺസിന് ഓൾ ഔട്ടായി. പി. ഹാനി 34 റൺസെടുത്തു. ബി.കെ 55 ക്രിക്കറ്റ് ക്ലബിനുവേണ്ടി അക്ഷയ് ചന്ദ്രൻ 22 റൺസിന് മൂന്ന് വിക്കറ്റും ശ്രിധിൻ മാരാർ, ഒമർ അബൂബക്കർ, ആദിത്യ പ്രകാശ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിയായി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 27 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. അക്ഷയ് ചന്ദ്രൻ പുറത്താകാതെ 36 റൺസും എം.എൻ. നീരജ് കുമാർ പുറത്താകാതെ 32 റൺസുമെടുത്തു. എസ്.എൻ കോളജിനുവേണ്ടി എ. അതുൽ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഞായറാഴ്ച ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.