എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബിന് 50 റൺസ് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇജാസ് അബ്ദുല്ലയുടെ പ്രകടന മികവിൽ ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബ് 50 റൺസിന് ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ഇജാസ് അബ്ദുല്ല മാൻ ഓഫ് ദി മാച്ചായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് 43.3 ഓവറിൽ 158 റൺസിന് ഓൾ ഔട്ടായി. ഇജാസ് അബ്ദുല്ല 45 റൺസും അഖിൽ 24 റൺസുമെടുത്തു. സീഗൾസിനുവേണ്ടി ഷംസാൻ ആലംബിൻ സിറാജ് 18 റൺസിന് മൂന്ന് വിക്കറ്റും കെ. ആഷിഖ്, മോസസ് ബെനഡിക്ട് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിയായി സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 23.2 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. എം.പി. വിഷ്ണു 26 റൺസെടുത്തു. സ്റ്റുഡന്റ്സിനു വേണ്ടി ഇജാസ് അബ്ദുല്ല 20 റൺസിന് മൂന്ന് വിക്കറ്റും അഖിൽ 22 റൺസിന് മൂന്ന് വിക്കറ്റും വി.കെ. കിരൺ രണ്ടു വിക്കറ്റും വീഴ്ത്തി. ചൊവ്വാഴ്ച ധർമടം ഒഴയിൽഭാഗം ക്രിക്കറ്റ് ക്ലബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.