കണ്ണൂരിന് 40 റൺസ് ജയം

തലശ്ശേരി: കാസർകോട് നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ 40 റൺസിന് മലപ്പുറത്തിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 36.5 ഓവറിൽ 115 റൺസിന് ഓൾഔട്ടായി. കണ്ണൂരിന് വേണ്ടി ക്യാപ്റ്റൻ ഷോൺ പച്ച 45 റൺസും പാർഥിവ് ജയേഷ് 27 റൺസുമെടുത്തു. മറുപടിയായി മലപ്പുറം 38.4 ഓവറിൽ 75 റൺസിന് ഓൾഔട്ടായി. കണ്ണൂരിന് വേണ്ടി അഖ്വീൽ നൗഷർ 21 റൺസിന് അഞ്ചുവിക്കറ്റും തേജസ് വിവേക് 12 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. ചൊവ്വാഴ്ച കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വയനാടിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.