ദിശാ ദർശൻ എജുക്കേഷനൽ എക്സ്പോ 25ന്

ശ്രീകണ്ഠപുരം: സജീവ് ജോസഫ് എം.എൽ.എയുടെ ദിശാദർശൻ പദ്ധതിയുടെ ഭാഗമായുള്ള എജുക്കേഷനൽ എക്സ്പോ 25ന് ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാണ് പരിപാടി. 11ന്​ മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. സൗജന്യമായി നടക്കുന്ന എക്സ്പോയിൽ മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്ത വിദ്യാർഥികളോടൊപ്പം അന്നേ ദിവസം രാവിലെ എട്ടിന് സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നവർക്കും പങ്കെടുക്കാനാകും. വാർത്തസമ്മേളനത്തിൽ സജീവ് ജോസഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ, ഇ.കെ. ജയപ്രസാദ്, കെ.പി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു. ഇരിക്കൂർ മണ്ഡലത്തിലുള്ളവർക്കാണ് മുൻഗണന. സമീപദേശങ്ങളിലുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ- 9400487616, 9562527909, 9645747778.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.