ശ്രീകണ്ഠപുരം: കൊയ്യം ഖാദി നൂൽനൂൽപ് കേന്ദ്രത്തിൽ പഴയ ചർക്കകൾ മാറ്റി 23 പുതിയ ചർക്കകൾ സ്ഥാപിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയത് സ്ഥാപിച്ചത്. ഇതിനായി എട്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചിരുന്നു. ഖാദി നൂൽനൂൽപ് കേന്ദ്രത്തിലെ 30 വർഷത്തോളം പഴക്കമുള്ള ചർക്കകൾ ഉപയോഗശൂന്യമായതോടെയാണ് പുതിയത് ഒരുക്കിയത്. നിലവിലെ കെട്ടിടത്തിന്റെ ചിലഭാഗങ്ങളിൽ ചോർച്ചയുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു. പുതിയ ചർക്കകളുടെ പ്രവർത്തനോദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ നിർവഹിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൊയ്യം ജനാർദനൻ, എൻ. നാരായണൻ, തളിപ്പറമ്പ് താലൂക്ക് വ്യവസായകേന്ദ്രം ഓഫിസർ സുനിൽ, ഖാദി ബോർഡ് ഡയറക്ടർ മാധവൻ നമ്പൂതിരി, പഞ്ചായത്തംഗം എൻ.വി. രമ്യ, ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.