പാർട്ടി കോൺഗ്രസ്​: 23 സ്​നേഹ വീടുകൾ കൈമാറും

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ജില്ലയിൽ 23 സ്​നേഹവീടുകൾ പൂർത്തീകരിച്ചതിന്‍റെ പ്രഖ്യാപനം സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുമെന്ന്​ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ നാലിന്​ വൈകീട്ട്​ നാലിന്​ കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കലിലെ പയ്യാമ്പലം കുനിയിൽപാലത്ത് താക്കോൽ കൈമാറി പ്രഖ്യാപനം നടത്തും. പാർട്ടി കോൺഗ്രസ്​ കഴിഞ്ഞാൽ 23 വീടുകൾകൂടി നിർമിച്ചു നൽകും. ഏപ്രിൽ രണ്ടിന് രാവിലെ 10.30ന് ധർമശാലയിൽ ശാസ്​ത്രമേള എം.ജി സർവകലാശാല വൈസ്​ ചാൻസലർ ഡോ. സാബു തോമസ്​ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ മൂന്നിന്​ വൈകീട്ട്​ അഞ്ചിന്​ ധർമശാലയിൽ നടത്തുന്ന സെമിനാർ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്നും ജയരാജൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.