തലശ്ശേരി: പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയതിന് 20 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. പി.എഫ്.ഐ പ്രാദേശിക നേതാവ് അഷ്റഫ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്. പാലക്കാട് എലപ്പള്ളിയിൽ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് സുബൈറിനെ ബൈക്കിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു തലശ്ശേരിയിൽ വെള്ളിയാഴ്ച വൈകീട്ട് പ്രകടനം നടത്തിയത്. സംഗമം ജങ്ഷനിൽനിന്നും തുടങ്ങിയ പ്രകടനം നഗരംചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രകടനം കടന്നുപോകുമ്പോഴുണ്ടായ ഗതാഗത തടസ്സത്തിനും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.