ജില്ല ക്ഷീരകര്‍ഷക സംഗമം 18 മുതൽ

ചെറുപുഴ: ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ല ക്ഷീരകര്‍ഷകസംഗമം മാര്‍ച്ച് 18, 19 തീയതികളില്‍ മാതമംഗലത്ത് നടക്കും. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ, കേരള ഫീഡ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ പേരൂല്‍ ക്ഷീരോൽപാദക സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി. 18ന് രാവിലെ ഏഴ് മുതല്‍ പേരൂല്‍ ക്ഷീരസംഘം പരിസരത്ത് സംഘടിപ്പിക്കുന്ന കന്നുകാലി പ്രദര്‍ശനത്തോടെ സംഗമത്തിന് തുടക്കമാകും. 19ന് രാവിലെ 10ന് ജില്ല ക്ഷീരകര്‍ഷക സംഗമത്തിന്റെയും കിടാരി പാര്‍ക്കിന്റെയും ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. സംഗമത്തിന് മുന്നോടിയായി മികച്ച ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകനായി തലശ്ശേരി ബ്ലോക്കിലെ കെ. പ്രതീഷിനെയും മികച്ച വനിത ക്ഷീരകര്‍ഷകയായി തളിപ്പറമ്പ് ബ്ലോക്കിലെ വി.വി. സുലോചനയെയും മികച്ച യുവ ക്ഷീരകര്‍ഷകനായി പയ്യന്നൂര്‍ ബ്ലോക്കിലെ കെ.വി. ജിജീഷിനെയും തിരഞ്ഞെടുത്തു. ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് അഞ്ചരക്കണ്ടി ക്ഷീരസംഘത്തിനാണ്. ജില്ലയിലെ മികച്ച ആനന്ദ് മാതൃക സംഘമായി കൊട്ടിയൂര്‍ ക്ഷീരസംഘവും ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച സംഘമായി കൂക്കാനം ക്ഷീര സംഘവും തിരഞ്ഞെടുക്കപ്പെട്ടു. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാൻ ജില്ല ക്ഷീരവികസന വകുപ്പ് 'സെല്‍ഫി വിത്ത് പൈ' എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ കിരണ്‍ വിജയന്‍ ആലപ്പുഴ ഒന്നാം സ്ഥാനം നേടി. ദിലീപ് ശ്രീപാദം അന്നൂര്‍, ഗോപി കുഞ്ഞിമംഗലം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.