ജില്ലയിലെ 15 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനംചെയ്തു

കണ്ണൂർ: ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച 15 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഇതിൽ തീരദേശ വികസന കോർപറേഷൻ മുഖേന നിർമിച്ച ഒമ്പത് സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടും. മൂന്നുകോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത പയ്യന്നൂർ മണ്ഡലത്തിലെ മാതമംഗലം സി.പി.എൻ.എസ്.ജി.എച്ച്.എസ്.എസ്, തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതൻ ഗവ. എച്ച്.എസ്.എസ്, ഒരുകോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത കല്യാശ്ശേരിയിലെ ചെറുകുന്ന് ഗവ. വെൽഫെയർ എച്ച്.എസ്.എസ്, അഴീക്കോട്ടെ കാട്ടാമ്പള്ളി ജിഎം.യു.പി.എസ്, ഇരിക്കൂറിലെ കണിയഞ്ചാൽ ജി.എച്ച്.എസ്.എസ്, രയരോം ജി.എച്ച്.എസ്, ഉളിക്കൽ ജി.എച്ച്.എസ്.എസ്, പ്ലാൻഫണ്ട് ഉപയോഗിച്ച് പണിത മട്ടന്നൂരിലെ മമ്പറം ഗവ. എച്ച്.എസ്.എസ്, എടയന്നൂർ ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രണ്ടാമത്തെ ചടങ്ങിൽ ജില്ലയിൽ സംസ്ഥാന തീരദേശ കോർപറേഷൻ മുഖേന പൂർത്തീകരിച്ച ധർമടം, കണ്ണൂർ, കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ ആറ് വിദ്യാലയങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് മാടായി സ്‌കൂൾ, ധർമടത്തെ ജി.എച്ച്.എസ്.എസ് മുഴപ്പിലങ്ങാട്, പയ്യന്നൂരിലെ ജി.എം.യു.പി.എസ് കവ്വായി, ജി.എച്ച്.എസ്.എസ് എട്ടിക്കുളം, കണ്ണൂർ ഗവ. സിറ്റി എച്ച്.എസ്.എസ്, ജി.യു.പി.എസ് നീർച്ചാൽ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി എം.വി. ഗോവിന്ദൻ, എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, എം. വിജിൻ, കെ.വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ്, കെ.കെ. ശൈലജ എന്നിവർ വിവിധ സ്‌കൂളുകളിലെ ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.