മൺസൂൺ അത്​ലറ്റിക്​ മീറ്റ്​ 14ന്​

കണ്ണൂർ: മാസ്​റ്റേഴ്​സ്​ അസോസിയേഷൻ കണ്ണൂർ, കാസർകോട്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ അത്​ലറ്റിക്​ മീറ്റ്​ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാങ്ങാട്ടുപറമ്പ്​ കണ്ണൂർ സർവകലാശാല സിന്തറ്റിക്​ സ്​റ്റേഡിയത്തിൽ ആഗസ്റ്റ്​ 14നാണ്​ മീറ്റ്​. രാവിലെ ഏഴ്​ മുതൽ മത്സരം ആരംഭിക്കും. 35 വയസ്സിന്​ മുകളിലുള്ള പുരുഷ -വനിത കായിക താരങ്ങളെ അഞ്ച്​ വയസ്സിന്​ വ്യത്യാസത്തിൽ വിവിധ ഗ്രൂപ്പുകളാക്കി 18 ഇനങ്ങളിലാണ്​ മത്സരം നടക്കുക. 50 വയസ്സിന്​ താഴെയും മുകളിലുള്ളവർക്കുമായി മിക്സഡ്​ മിഡ്​ലെ റിലേ മത്സരം നടത്തും. ആരോഗ്യമുള്ള മനസ്സും ശരീരവും കാത്തുസൂക്ഷിക്കുന്നതിന്​ വേണ്ടിയുള്ളതാണ്​ മാസ്​റ്റേഴ്​സ്​ കായിക മേളകളുടെ പ്രധാന ലക്ഷ്യമെന്ന്​ സംഘാടകർ പറഞ്ഞു. മേളയുടെ ഉദ്​ഘാടനം രാവിലെ പത്തിന്​ എം. വിജിൻ എം.എൽ.എ നിർവഹിക്കും. ധ്യാൻചന്ദ്​ പുരസ്കാര ​ജേതാവ്​ കെ.സി. ലേഖ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. പി. പ്രഭാകരൻ, അഡ്വ. സി. നാരായണൻ നായർ, ടി.കെ. ബാലകൃഷ്ണൻ, പി.പി. കൃഷ്ണൻ, പി.വി. ചന്ദ്രശേഖരൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.