പഴയങ്ങാടി: ചൈനാക്ലേ റോഡിലെ ശ്രീപോർക്കലി സ്റ്റീൽസ് സ്ഥാപനം ബുധനാഴ്ച തുറന്നതോടെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികൾ വീണ്ടും ഉപരോധ സമരത്തിനെത്തി. കടയുടെ സംരക്ഷണത്തിനായി നേരത്തേ സ്ഥലത്ത് നിലയുറപ്പിച്ച പൊലീസും സമരക്കാരും ഏറെസമയം വാക്ക് തർക്കമുണ്ടായി. കടയിൽനിന്ന് സാധനങ്ങൾ കയറ്റി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനം തൊഴിലാളികൾ തടഞ്ഞതോടെയാണ് പ്രശ്നമായത്. വാഹനം തടഞ്ഞ 12 സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജനുവരി 23ന് സ്ഥാപനം ആരംഭിച്ചതു മുതൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ സ്ഥാപനത്തിനു മുന്നിൽ ഉപരോധ സമരം തുടരുകയായിരുന്നു. സ്ഥാപനം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നതിനെതിരെയാണ് സമരം. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹവും സമരവും പാടില്ലെന്ന തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവും പൊലീസ് സംരക്ഷണം നൽകണമെന്നുള്ള ഹൈകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കട വീണ്ടും തുറന്നത്. സ്ഥാപനത്തിലെ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചാണ് മാനേജ്മെന്റ് കയറ്റിറക്ക് നടത്തിയത്. അറസ്റ്റിലും മാനേജ്മൻെറിന്റെ നടപടിയിലും പ്രതിഷേധിച്ച് സി.ഐ.ടി.യു പഴയങ്ങാടിയിൽ പ്രകടനം നടത്തി. ചിത്ര വിശദീകരണം: പഴയങ്ങാടിയിൽ സി.ഐ.ടി.യു തൊഴിലാളികൾ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.