ബാബു അച്ചാരത്ത് സ്മാരക ട്രോഫി ക്രിക്കറ്റ്: തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് 107 റൺസ് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് സ്മാരക ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ രാഹുൽ ശശിയുടെ സെഞ്ച്വറിയുടെ മികവിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 107 റൺസിന് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 39.3 ഓവറിൽ 271 റൺസിന് ഓൾ ഔട്ടായി. രാഹുൽ ശശി 118 റൺസും അഖിൽ ചാത്തോത്ത് 51 റൺസും മുഹമ്മദ് റിസ് വാൻ 33 റൺസുമെടുത്തു. എരിപുരത്തിനായി ഷഹീദ് അഹമ്മദും നമിത്തും ഷിജിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി എരിപുരം ക്രിക്കറ്റ് ക്ലബ് 31.4 ഓവറിൽ 164 റൺസിന് ഓൾ ഔട്ടായി. ഷഹീദ് അഹമ്മദ് 35 റൺസും ഹംദാൻ 25 റൺസുമെടുത്തു. ബ്രദേഴ്സിനുവേണ്ടി അംജിത്ത് നാല് വിക്കറ്റും ഷഹീൻ മൂന്ന് വിക്കറ്റും രാഹുൽ ശശി രണ്ട് വിക്കറ്റും വീഴ്ത്തി. ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം രാഹുൽ ശശിയെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ നേരിടും. ------------------------ പടം..... സെഞ്ച്വറി നേടിയ രാഹുൽ ശശി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.