ചികിത്സക്കായി 1.06 കോടി സമാഹരിച്ചു

മട്ടന്നൂര്‍: ശിവപുരം മാലൂരിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെരുവങ്ങാട്ടയില്‍ മാടപീടികയിലെ മുനീറിന്റെ മകള്‍ മുബഷീറ മുനീറിന്റെ തുടര്‍ചികിത്സക്ക് അമർഷാൻ ഫൗണ്ടേഷന്റെ കൈയൊപ്പ്. 21കാരിയുടെ ചികിത്സക്കായി 48 മണിക്കൂറിനുള്ളിൽ 1,05,60,199 രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനകം നൂറിലേറെ പേര്‍ക്ക് സഹായഹസ്തമായി മാറിയ അമര്‍ഷാന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കുടുംബത്തിന് അനുഗ്രഹമായി മാറി. ചികിത്സ ആവശ്യത്തിനുള്ള ഫണ്ട് ലഭിച്ച സാഹചര്യത്തിൽ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചു. ഇതുവരെ ലഭിച്ച തുകയില്‍നിന്ന് മുബഷീറക്ക് ആവശ്യമായ തുകകഴിച്ച് അവശേഷിക്കുന്ന പണം ഇത്തരത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് നല്‍കാനാണ് തീരുമാനം. വാര്‍ത്തസമ്മേളനത്തില്‍ അമര്‍ഷാന്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി എം. അമര്‍ഷാന്‍, ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. ബദറുദ്ദീന്‍, വൈസ് ചെയര്‍മാന്‍ നാജ് അബ്ദുറഹ്മാന്‍, ജോ. ട്രസ്റ്റി ആബിദ കോടിയേരി, ട്രഷറര്‍ കെ.പി. നൗഷാദ്, മുബഷീറയുടെ പിതാവ് മുനീര്‍, ഷാഹിദ് നാലാങ്കേരി, എ.വി. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.