സ്പോട്ട് രജിസ്ട്രേഷൻ 10 മുതൽ

കണ്ണൂർ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിന് 10, 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തും. കെ.എസ്.ഇ.ബിയുടെ 776 വൈദ്യുതി സെക്ഷൻ ഓഫിസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും. കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് ഏത് സെക്ഷൻ ഓഫിസിലെത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താം. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ മന്ത്രാലയം കേരളത്തിന് അനുവദിച്ചത്. ഇതുവരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി. ബാക്കി അപേക്ഷകരെ കൂടി കണ്ടെത്തുകയാണ് ദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ വഴി ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.