ചക്കരക്കല്ല്: ചെമ്പിലോട് യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയും ഗ്രീൻസ് ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഒളിമ്പിക്സ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി മൂന്ന് വർഷത്തെ സൗജന്യ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് നടത്തും. 10, 11 വയസ്സുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 22 വിദ്യാർഥികളെ ഒന്നാംഘട്ട പരിശീലനത്തിന് തിരഞ്ഞെടുക്കും. സ്കൂളിൽ നിർമിച്ച പുതിയ മൾട്ടി സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പരിശീലനം. അഞ്ച്, ആറ് ക്ലാസുകളിൽ പ്രവേശനം ലഭിക്കുന്ന കുട്ടികളെയാണ് തിരഞ്ഞെടുക്കുക. 2028ലെയും 2032ലെയും ഒളിമ്പിക്സിലേക്ക് കായികതാരങ്ങളെ സജ്ജമാക്കുകയാണ് ലക്ഷ്യം. വോളിബാൾ, ഫെൻസിങ്, ഹൈജംപ്, ലോങ് ജംപ്, ബാഡ്മിൻറൺ തുടങ്ങി മറ്റ് കായിക ഇനങ്ങളിലും അവധി ദിനങ്ങളിൽ പരിശീലനം നൽകുമെന്ന് കെ.വി. അബ്ദുൽ അസീസ്, വി.സി. ഷൈമ, ഷക്കീർ മൗവ്വഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.