പാനൂർ: താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് ധനസമാഹരണ നടപടികൾ സുതാര്യമായിരുന്നുവെന്നും മറ്റ് ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും ധനസമാഹരണ കമ്മിറ്റി ഏകകണ്ഠമായി വിലയിരുത്തി. കെ.പി. മോഹനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ധനസമാഹരണ കമ്മിറ്റിയുടെ പേരിൽ പിരിച്ചെടുത്തത് 74 ലക്ഷം രൂപയാണ്. അഡ്വാൻസായി നൽകിയത് 50,001 രൂപ. പലരിൽനിന്ന് വായ്പയായി 26 ലക്ഷം സ്വരൂപിച്ചു. ഈ തുക രണ്ടു ബാങ്കുകളിലായാണ് നിക്ഷേപിച്ചത്. പലിശയടക്കം കനറാ ബാങ്കിൽ 60,59,931 രൂപയും പാനൂർ സർവിസ് സഹകരണ ബാങ്കിൽ 55,46,513 രൂപയും അക്കൗണ്ടിലുണ്ട്. മൊത്തം 1,16,06,444 രൂപ. തടസ്സങ്ങൾ നീക്കി പാനൂർ താലൂക്ക് ആശുപത്രിയുടെ ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കി താലൂക്ക് ആശുപത്രിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ കമ്മിറ്റി തീരുമാനിച്ചു. പി.പി.എ. സലാം, വി. സുരേന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല, പി.കെ. ഷാഹുൽ ഹമീദ്, പി. സത്യപ്രകാശ്, കെ.പി. ചന്ദ്രൻ, വി.പി. സുരേന്ദ്രൻ, കെ.കെ. ചന്ദ്രൻ, കെ.പി. യൂസഫ്, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.