ഇരിട്ടി: ചുഴലിക്കാറ്റിൽ തില്ലങ്കേരി ആലാച്ചി മേഖലയിൽ വ്യാപക നാശം. ഇന്നലെ ഉച്ചയോടെ ശക്തമായ ചുഴലിക്കാറ്റിലാണ് ആലച്ചി മേഖലയിൽ വ്യാപക നാശം ഉണ്ടായത്. ആലാച്ചിയിലെ മുല്ലോളി രഘൂത്തമന്റെ കെ.ആർ. ഹോട്ടൽ തെങ്ങ് വീണ് പൂർണമായും തകർന്നു. ആലാച്ചിയിലെ കൂലോത്ത് വളപ്പിൽ പത്മിനിയുടെ വീട് കശുമാവ് വീണ് ഭാഗികമായി തകർന്നു. തില്ലങ്കേരി കാഞ്ഞിരാട് മേഖലയിൽ ശക്തമായ കാറ്റിൽ ജൈവ കർഷകർ ഷിംജിത്തിന്റെ മഴമറയും നിരവധി ഔഷധ സസ്യങ്ങളും നശിച്ചു. നാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് വില്ലേജ് അധികൃതർ സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.