ഇരിക്കൂർ: ഇരിക്കൂർ സാംസ്കാരികവേദിയുടെ 10ാം വാർഷികവും പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കും. ഇരിക്കൂർ എ.എം.ഐ ഹാളിൽ പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനംചെയ്യും. ഗായകനും പ്രഭാഷകനുമായ നവാസ് പാലേരിയുടെ 'പാടി പ്പറയാം ജീവിതനന്മകൾ' വിഷയത്തിൽ പ്രഭാഷണം നടക്കും. സുവനീർ പ്രകാശനവും അബ്ദുൽ ജബ്ബാർ കൂരാരി രചിച്ച 'നബിയുടെ ബീവിമാർ' പുസ്തക പ്രകാശനവും നടക്കുമെന്ന് ഭാരവാഹികളായ ഗഫൂർ ഹാജി കീത്തടത്ത്, മടവൂർ അബ്ദുൽഖാദർ, കെ.ടി.പി. ഇബ്രാഹിം, അഷ്‌റഫ് മാച്ചേരി, സി.എം. അമീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.