ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് സി.പി.എം

കണ്ണൂർ: കുടുംബശ്രീയെ തകര്‍ക്കുന്ന കണ്ണൂര്‍ കോർപറേഷന്‍ നടപടിക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോവിഡ് കാലത്ത് 2020 മാര്‍ച്ചില്‍ ആരംഭിച്ച കുടുംബശ്രീ സംരംഭമായ ജനകീയ ഹോട്ടല്‍ ശ്രദ്ധേയമായിരുന്നു. ജില്ലയില്‍ 90 ജനകീയ ഹോട്ടലുകള്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കിവരുന്നുണ്ട്. കണ്ണൂര്‍ നഗരത്തില്‍ ഒരെണ്ണം പോലും ഇല്ല. ടേസ്റ്റി ഹട്ട് പൊളിക്കുകയും റഫ്രിജറേറ്റർ, സ്റ്റൗ, ചെമ്പ് പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം എടുത്തുകൊണ്ടുപോയി. ഇത് ഒരു ഭരണാധികാരിയില്‍നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.