സിൽവർ ലൈൻ: ധർണ നടത്തി

മാഹി: കേരളത്തെ രണ്ടായി പിളർക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് അഴിയൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ടി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന കൺവീനർ മിനി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. കെ.പി. ചെറിയ കോയ തങ്ങൾ, സുനിൽ മടപ്പള്ളി, രാമചന്ദ്രൻ വരപ്രത്ത്, പി.എം. ശ്രീകുമാർ, ശുഹൈബ് കൈതാൽ, പ്രവീൺ ചെറുവത്ത്, പ്രകാശൻ മൈത്രി, ശ്യാമള കൃഷ്ണൻ, ഉത്തമൻ, രാജൻ എന്നിവർ സംസാരിച്ചു. -------------------------------------- Caption: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി അഴിയൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ മിനി കെ. ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.