ശ്രീകണ്ഠപുരം: ക്വാറികളും ക്രഷറും വാഗ്ദാനം ചെയ്ത് ശ്രീകണ്ഠപുരം സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ശ്രീകണ്ഠപുരം പൊലീസിന്റെ പിടിയിലായി മരിച്ച കർണാടക ചിത്രദുര്‍ഗ സ്വദേശി പി.വി. ശിവകുമാറിന്റെ (54) പോസ്റ്റ്മോര്‍ട്ടം പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നടന്നു. ആര്‍.ഡി.ഒ ഇ.പി. മേഴ്‌സിയുടെ സാന്നിധ്യത്തില്‍ സി.ഐ ഇ.പി. സുരേശന്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. തുടർന്ന് മൃതദേഹം കർണാടകയില്‍നിന്നെത്തിയ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച പിടിയിലായ ശിവകുമാറിനെ ശ്രീകണ്ഠപുരം പൊലീസ് വൈദ്യപരിശോധനക്ക് കൂട്ടുംമുഖം സി.എച്ച്.സിയില്‍ എത്തിച്ചപ്പോഴാണ് ഓക്‌സിജന്റെ കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് ഗവ. ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശിവകുമാര്‍ നേരത്തേ രോഗബാധിതനായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം സംഭവത്തിൽ കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.