സുഭിക്ഷ ഹോട്ടൽ തുറന്നു

പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിൽ പിലാത്തറ പിരക്കാംതടത്ത് സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഓൺലൈനായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ കുമാർ നിർവഹിച്ചു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന രണ്ടാം നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ഹോട്ടൽ പാപ്പിനിശ്ശേരി അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ടോഡി വർക്കേഴ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ഉപഭോക്താവിന് 20 രൂപ നിരക്കിൽ ഊണ് ലഭിക്കും. പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ കെ.ഐ. ഭാനുപ്രകാശ് സ്വാഗതം പറഞ്ഞു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രവീന്ദ്രൻ, എം. കൃഷ്ണൻ, കെ. പത്മനാഭൻ, പി. കുഞ്ഞിക്കണ്ണൻ, എം. ബാലകൃഷ്ണൻ, എം.പി. ഉണ്ണികൃഷ്ണൻ, എം. നജ്മുദ്ദീൻ, അഷ്റഫ്, പി.വി. ദാസൻ, പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു. എ.വി. രതി നന്ദി പറഞ്ഞു. പി.വൈ.ആർ ഹോട്ടൽ പിലാത്തറ പീരക്കാംതടത്തിൽ സുഭിക്ഷ ഹോട്ടലിന്റെ പ്രാദേശിക ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.