ഹോക്കി ടീമായി

പാനൂർ : പാനൂർ സബ് ജില്ലയിലെ പ്രൈമറിതലത്തിലെ പ്രഥമ സ്കൂൾ ഹോക്കി ടീമുമായി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂൾ. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഹോക്കി ടീം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലത അധ്യക്ഷത വഹിച്ചു. ജില്ല ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.കെ. മധുസൂദനൻ മുഖ്യാതിഥിയായി. പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഹോക്കി സ്റ്റിക് വിതരണവും പാനൂർ ബി.പി.സി അബ്ദുൽ മുനീർ ജഴ്സി വിതരണവും നടത്തി. പ്രജിഷ വാഴയിൽ പദ്ധതി വിശദീകരിച്ചു. കെ. ഫസീല, ദിനേശൻ മഠത്തിൽ, ജയരാജ് എടത്തട്ട, ഒ.കെ. ആബിദ, പി.പി. ദിനേശൻ, എം.പി വിനോദൻ, ടി. ഷിമിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.