തലശ്ശേരി: മദ്റസ യൂസുഫിയ്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രിക്ക് പഠിക്കുന്ന 14 വിദ്യാർഥിനികൾക്കും പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന എട്ട് വിദ്യാർഥിനികൾക്കും നൽകി. യോഗത്തിൽ ട്രസ്റ്റിമാരായ പി.പി. അബൂബക്കർ ഹാജി, അഡ്വ.പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, എം. സൈഫുദ്ദീൻ ആസാദ്, സി. ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. ഗുണ്ടർട്ട് മ്യൂസിയം ഉദ്‌ഘാടനം ഏഴിന് തലശ്ശേരി: ഇല്ലിക്കുന്ന് ഗുണ്ടർട്ട് മ്യൂസിയവും നവീകരിച്ച തായലങ്ങാടിയും കടലോരവും സെന്റ്‌ജോൺസ് പള്ളിയും ഏഴിന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. 5.30ന് ഇല്ലിക്കുന്നിലും ആറിന് തലശ്ശേരി തായലങ്ങാടിയിലുമായി ചേരുന്ന ഉദ്‌ഘാടന ചടങ്ങിന് സംഘാടക സമിതി രൂപവത്കരിച്ചു. യോഗം എ.എൻ. ഷംസീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ കെ.എം. ജമുനറാണി, കെ.കെ. മാരാർ, പ്രഫ. എ.പി. സുബൈർ, പ്രഫ. എ. വത്സലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇല്ലിക്കുന്ന്: ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ്‌കുമാർ (ചെയർ.), കെ. സുനിൽ (കൺ). തായലങ്ങാടി: കെ.എം. ജമുനറാണി (ചെയർ.), ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ ടി.പി. ജയരാജ് (ജന. കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.