സ്വന്തം അണികളെപോലും സി.പി.എം ഇല്ലായ്മ ചെയ്യുന്നു -മാർട്ടിൻ ജോർജ്

പയ്യന്നൂർ: അഴിമതിയിൽ മുങ്ങിത്താണ നേതൃത്വത്തിന്റെ നെറികേടിനെതിരെ പ്രതികരിക്കുന്ന സ്വന്തം അണികളെപോലും കായികമായി ഇല്ലായ്മ ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂർ നഗരസഭ 22ാം വാർഡായ കണ്ടങ്കാളിയിൽ കരാർ വ്യവസ്ഥക്ക് വിരുദ്ധമായി വട്ടക്കുളം പാലം വീതി കുറച്ച് പണിയുന്നതിനെക്കുറിച്ച് ഫേസ് ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയ സി.പി.എം പ്രവർത്തകരായ ലിജേഷ്, സുരേഷ് എന്നിവരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമിച്ച സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമക്കേട് നടന്ന വട്ടക്കുളം പാലവും അക്രമത്തിനിരയായ സുരേഷിന്റെ വസതിയും സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡി.സി.സി പ്രസിഡന്റ്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ, നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അഡ്വ. റഷീദ് കവ്വായി, കെ.സി. രാജൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, എ. രൂപേഷ്, കെ.പി. മോഹനൻ, കെ.വി. ഭാസ്കരൻ, പി.പി. ദാമോദരൻ എന്നിവരും ഡി.സി.സി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. പി.വൈ.ആർ. മാർട്ടിൻ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് വടക്കുളം പാലം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.