പയ്യന്നൂർ: പി.ഒ.ജി മെമ്മോറിയൽ കോസ്മോപൊളിറ്റൻ ക്ലബിന്റെ സ്ഥാപക സെകട്ടറിയും പയ്യന്നൂർ കോളജ്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് എന്നീ സ്ഥാപനങ്ങളുടെ കായിക വകുപ്പു മേധാവിയുമായിരുന്ന പ്രഫ. എം.വി. ഭരതന്റെ സ്മരണ നിലനിർത്തുന്നതിനായി കോസ്‌മോ പൊളിറ്റൻ ക്ലബിൽ നിർമിച്ച പ്രഫ. എം.വി. ഭരതൻ മെമ്മോറിയൽ ഹാൾ അദ്ദേഹത്തിന്റെ വാർഷികദിനമായ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ഹാൾ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ടി.ഐ. മധുസൂദനൻ നിർവഹിക്കും. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ് ക്ലബ് പ്രസിഡന്റ് വി.എം.ബി. പൊതുവാൾ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ വി.പി. ചന്ദ്രൻ, സി. ഹരിദാസ്, വി.എം. ദാമോദരൻ, പ്രഫ. പി.കെ. സുകുമാരൻ, ടി. വിശാലാക്ഷൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.