കണ്ണൂർ: ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് വ്യാഴാഴ്ച കൊടിയേറും. ഇതിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ ജീവനക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അണിനിരന്നു. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് അങ്കണത്തില്‍നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കലക്ടറേറ്റില്‍ സമാപിച്ചു. എ.ഡി.എം കെ.കെ. ദിവാകരന്‍, സബ് കലക്ടര്‍ അനുകുമാരി, തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി. മേഴ്സി, മറ്റു ജില്ലതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേജ് ഇതര മത്സരങ്ങളും കായികമത്സരങ്ങളുമാണ് വ്യാഴാഴ്ച നടക്കുക. സ്റ്റേജ് മത്സരങ്ങള്‍ മേയ് 12, 13, 14 തീയതികളില്‍ നടക്കും. കലാമത്സരങ്ങള്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും കായികമത്സരങ്ങള്‍ കലക്ടറേറ്റ് ഗ്രൗണ്ടിലുമാണ് നടക്കുക. മേയ് 14നാണ് കലോത്സവം സമാപിക്കുന്നത്. പടം -vilambarayathra -റവന്യൂ കലോത്സവത്തിന് മുന്നോടിയായുള്ള വിളംബരഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.