പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വേളപുരം മുണ്ടോങ്കണ്ടി തോട് മണ്ണിട്ട് മൂടി. ഇതോടെ പാപ്പിനിശ്ശേരി പ്രദേശം വെള്ളക്കെട്ട് ഭീഷണിയിലായി. മെരളി വയൽ, പഴഞ്ചിറ, കോലത്തുവയൽ പ്രദേശത്തുകൂടി വരുന്ന നീരൊഴുക്ക് മുണ്ടൊങ്കണ്ടി തോട്, തുരുത്തി വഴി വളപട്ടണം പുഴയിലാണ് എത്തിച്ചേരുന്നത്. ഈ തോടിന്റെ നീരോഴുക്ക് ചെറിയരീതിയിൽ തടസ്സപ്പെട്ടാൽപോലും പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. അതേസമയം, ദിനേശ് ബീഡി കമ്പിനി - തുരുത്തി റോഡിലെ തോടും പൂർണമായും മണ്ണിട്ട് മൂടിയത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. തോട് മണ്ണിട്ട് മൂടിയതിനാൽ കൊടും വേനലിൽപോലും തുരുത്തി മേഖലയിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയില്‍ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാറുള്ള പ്രദേശമാണിത്. ദേശീയപാത വികസനത്തിന്റെ പേരിൽ പ്രദേശത്തെ എല്ലാ തോടുകളും മണ്ണിട്ട് മൂടുന്നതായാണ് ഇവിടെ കണ്ടുവരുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് ജനങ്ങൾക്ക് ഏറെ ആശങ്ക. മഴ ശക്തമായി പെയ്താൽ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകും. നീരൊഴുക്ക് തടസ്സപ്പെടുന്നതിനാല്‍ സ്ഥലത്തെ കൃഷിനാശത്തിനും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമായേക്കും. മഴക്ക് മുമ്പേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: വേളപുരം മുണ്ടോങ്കണ്ടി തോട് മണ്ണിട്ട് മൂടിയനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.