തളിപ്പറമ്പ്: പെരുന്നാൾ ദിനത്തിൽ എളമ്പേരംപാറ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എളമ്പേരം പാറ പെട്രോൾപമ്പിന് സമീപം പ്രത്യേകം സജ്ജമാക്കിയ പി.കെ. ഉസ്താദ് നഗറിലാണ് പരിപാടി. ഫോക്‌ലോർ അവാർഡ് ജേതാവ് ഡോ. കോയ കാപ്പാട് നേതൃത്വം നൽകും. അൽമഖർ വർക്കിങ് പ്രസിഡന്‍റ് പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മഹല്ലിലെ അഞ്ച് യുവപണ്ഡിതന്മാരെ അനുമോദിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ബി.എ. അലി മൊഗ്രാൽ, കെ.എം. അബ്ദുൽ ഖാദർ, കെ.എൻ. ഉസ്മാൻ അമാനി, റസീൻ അബ്ദുല്ല, എൻ. മുനീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.