പാതയോര ശുചീകരണം

കൊട്ടിയൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണവും പാതയോര ശുചീകരണവും നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, സ്ഥിരം സമിതി ചെയർപേഴ്സൻ ഉഷ അശോക് കുമാർ, പഞ്ചായത്തംഗങ്ങളായ പി.സി. തോമസ്, മിനി പൊട്ടങ്കൽ, പഞ്ചായത്ത് അസി. സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, എൻ.സി.സി, എസ്.പി.സി കാഡറ്റുകൾ, എൻ.എസ്.എസ് വളന്റിയർമാർ, വ്യാപാരി സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.