ഇത് കാർഷിക സമൃദ്ധിയുടെ പ്രവാസിത്തോട്ടം

പാപ്പിനിശ്ശേരി: 30 വർഷത്തെ പ്രവാസത്തിനുശേഷം കാര്‍ഷിക പരിപാലനത്തില്‍ നേട്ടം കൊയ്യുകയാണ് മൊറാഴയിലെ കെ.പി. ഇബ്രാഹിം. കുടുംബവകയായി കിട്ടിയതും സ്വന്തമായി നേടിയതുമായ മൂന്ന് ഏക്കറോളം സ്ഥലത്താണ് ഫലവൃക്ഷങ്ങളും പച്ചക്കറിയും കൃഷിചെയ്യുന്നത്. ഇതോടൊപ്പം വിശാലമായ മത്സ്യകൃഷിയും കൂട്ടിനുണ്ട്. വിദേശികളായ നിരവധി പ്ലാവുകളിലെ ചക്ക, സമൃദ്ധി തോട്ടത്തിന്റെ പ്രത്യേകതയാണ്. ഇത്തരം 50ഓളം പ്ലാവ്, 40 ബട്ടർ ഫ്രൂട്ട്, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അഭീയു തുടങ്ങിയവ ഇവിടെയുണ്ട്. എമു ഉൾപ്പെടെ നിരവധി പക്ഷികളെയും പോറ്റിവളര്‍ത്തുന്നു. പശുക്കൾ, താറാവ്, കോഴി തുടങ്ങിയവയെയും വളർത്തുന്നുണ്ട്. സര്‍ക്കാറിന്റെ ജൈവഗൃഹം പദ്ധതിയുടെ ഭാഗമായി തോട്ടവും പ്രവർത്തിക്കുന്നു. പറശ്ശിനിക്കടവ് ലയൺസ് ക്ലബിന്റെയും മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹയാത്രികനാണ് ഇബ്രാഹിം. ------------------- ചിത്രം: കെ.പി. ഇബ്രാഹിം ഫലവൃക്ഷതോട്ടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.