കിണറുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധം കണ്ണൂർ: അഴീക്കോട് പഞ്ചായത്തിൽ ഒരേക്കറിലധികം വിസ്തൃതിയും ചരിത്രപ്രാധാന്യവുമുള്ള വൻകുളം നവീകരണം തുടങ്ങി. വർഷങ്ങളായി മലിനമായി കിടന്ന കുളത്തിലെ വെള്ളംവറ്റിക്കുന്ന പ്രവൃത്തിയാണ് വ്യാഴാഴ്ച തുടങ്ങിയത്. 20 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകൾ ഉപയോഗിച്ചാണ് പ്രവൃത്തി. ഇതിനുശേഷം കുളത്തിലെ ചളിയും മണ്ണും നീക്കം ചെയ്യും. ചിറയുടെ സംരക്ഷണത്തിനായി ഓവുചാൽ അടക്കമുള്ളവ ഒരുക്കിയിട്ടുണ്ട്. കുളത്തിന് പുതുമോടി വരുന്നതോടെ ടൂറിസം സാധ്യതകളും ഏറെയാണ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും അഴീക്കോട് പഞ്ചായത്തിന്റെ അഞ്ചുലക്ഷവും ഉപയോഗിച്ചാണ് പ്രവൃത്തി. അതിനിടെ കുളത്തിലെ വെള്ളം വറ്റിക്കുന്നതിനിടെ സമീപത്തെ കിണറുകളിലേക്ക് ചളിനിറഞ്ഞ വെള്ളം കയറിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തി തൽക്കാലത്തേക്ക് നിർത്തി. ജല അതോറിറ്റിയുടെ വെള്ളം വീട്ടുകാർക്ക് ലഭ്യമാക്കിയ ശേഷം പ്രവൃത്തി തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ പറഞ്ഞു. ചില കിണറുകളിൽ ഏഴു പടവുകളോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുളം വൃത്തിയാവുന്നതോടെ പ്രദേശത്തെ ജലനിരപ്പ് ഉയരും. കുടിവെള്ളാവശ്യത്തിനായും കുളം ഉപയോഗിക്കാനാവും. ആദ്യദിവസം ഒരു മീറ്ററോളം വെള്ളം വറ്റിച്ചശേഷമാണ് പ്രവൃത്തി നിർത്തിവെച്ചത്. നേരത്തേ ചിറക്കൽചിറ നവീകരണത്തിനിടയിലും സമീപ പ്രദേശത്തെ കിണറുകളിൽ വെള്ളം നിറഞ്ഞിരുന്നു. കുളം നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിനാൽ നീളുകയായിരുന്നു. 400 വർഷം മുമ്പ് ചിറക്കൽ സേനയുടെ നായകനായ അഴീക്കോട്ടെ മുരിക്കഞ്ചേരി വീട്ടിൽ ചന്തുനായർ നിർമിച്ചതാണ് ഈ കുളം. ഇതിനു ചുറ്റുമുള്ള പ്രദേശം വൻകുളത്തുവയൽ എന്ന് അറിയപ്പെട്ടു. -------------- photo: vankulam വൻകുളം നവീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.