മുഴപ്പിലങ്ങാട്: യൂത്ത് തവര മേൽപാലം ഭാഗത്ത് വെള്ളിയാഴ്ച പൊലീസ് അകമ്പടിയോടെ സിൽവർ ലൈൻ സർവേക്ക് കല്ലിടൽ ആരംഭിച്ചതോടെ പ്രതിഷേധമായി നാട്ടുകാരും സ്ത്രീകളും എത്തി. ഇവർ കല്ലുകൾ പിഴുതെറിഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായെത്തി കല്ല് പിഴുതെറിഞ്ഞത് സംഘർഷമുണ്ടായി. വനിത പൊലീസ് ഇടപെട്ട് സ്ത്രീകളെ നീക്കം ചെയ്തു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെ പേരിൽ രണ്ടു വാർഡ് മെംബറെയും ഒരു കോൺഗ്രസ് പ്രാദേശിക നേതാവിനെയും അറസ്റ്റ് ചെയ്തു. അർഷാദ്, നജീബ്, ദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട് മൊയ്തു പാലം വരെ അവശേഷിച്ച കുറ്റിയിടൽ പൂർത്തിയാക്കി സംഘം ധർമടം പഞ്ചായത്തിലേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.